Poovar [From "Christy"]

Govind Vasantha, Vinayak Sasikumar, Sajai Sebastian, Kannan Satheesan

തെക്കേലേ നാട് കണ്ടാ?
തെര വന്ന് കാലിൽ തൊട്ടാ?
തെങ്ങോലപ്പന്തൽ കീഴെ
പടിഞ്ഞാറൻ കാറ്റും കൊണ്ടാ?

വാവാവാ പൂവാറ്
മീനോടെയുണ്ണാം ചോറ്
നെയ്യാറ്റുവഞ്ചികളിൽ
ആടിയാടി കടലെത്തിടുന്ന പോക്കിതെന്ത് ജോറ്

നല്ലപോലെ നാലുപാടും ഒന്ന് ചുറ്റിടാൻ
നാട്ടുപച്ച കൺനിറച്ച് കണ്ടു മിന്നിടാൻ
നഗരമെന്ന കൂടുവിട്ട് വന്നു നോക്കടെയ്
നന്മയുള്ള തീരദേശ മാറിലൊന്ന് കൂടാൻ

ഹേ നാടുചുറ്റി പാറിവന്ന പക്ഷിയുണ്ടെടെയ്
പൂഴിമണ്ണിൽ ആഴികണ്ട് പന്ത് തട്ടടെയ്
മുളകരച്ച മീനിനൊത്ത
ചന്തമോടിതാ
അന്തിവിണ്ണിൽ ഊളിയിട്ട് മുങ്ങിടുന്നു സൂര്യൻ

നിറപ്പൂവുകൾ നീന്തിടുന്നേ
നീരിൽ
പകൽക്കാഴ്ച്ചകൾ
ജാലം തുന്നും കണ്ണിൽ

മനം വാടിയാൽ
നേർമുഖത്തോ മിന്നും
മനിതരായിരം
തനതായുണ്ടീ മണ്ണിൽ

മഴമാഞ്ഞ മാസം
ഉടനോടി വന്നു
പൊഴി കണ്ട് കണ്ട്
കുളിരേണോ??

രാവെത്തുന്ന കൂരേല്
ചെത്തുന്ന കള്ളൊത്ത്
ഞണ്ടിറച്ചി നുണയേണോ?

നീ വാ വാ വാ
പൂവാറ്...
ഈ നാട്ടിൻ കൂട്ടായ് മാറ്

നെയ്യാറ്റു മീതെ
യൊരു തോണിയേറി
കരളൊന്നു കൊണ്ട് ചൂണ്ടയിട്ട് നോക്ക്

(നല്ല പോലെ)
നല്ലപോലെ നാലുപാടും ഒന്ന് ചുറ്റിടാൻ
നാട്ടുപച്ച കൺനിറച്ച് കണ്ടു മിന്നിടാൻ
നഗരമെന്ന കൂടുവിട്ട് വന്നു നോക്കടെയ്
നന്മയുള്ള തീരദേശ മാറിലൊന്ന് കൂടാൻ

ഹേ...നാടുചുറ്റി പാറിവന്ന പക്ഷിയുണ്ടെടെയ്
പൂഴിമണ്ണിൽ ആഴികണ്ട് പന്ത് തട്ടടെയ്
മുളകരച്ച മീനിനൊത്ത
ചന്തമോടിതാ
അന്തിവിണ്ണിൽ ഊളിയിട്ട് മുങ്ങിടുന്നു സൂര്യൻ

Outros artistas de Heavy metal music